2028 ടി-20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ വമ്പന്‍ ജയം. ഇസ്രയേലിനെ 94 റണ്‍സിനായാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ഫിന്‍ലാന്‍ഡിലെ വാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പറങ്കിപ്പട 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇസ്രയേല്‍ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സിന് പുറത്തായി.
മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മൊയ്സസ് ഹെന്റിക്വസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍ ടീമിന്റെ നായകന്‍ കൂടിയായ ഹെന്റിക്വസ് 39 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Debut Game as a Player, Debut Game as a Captain. 66 unbeaten runs in 39 deliveries faced, coming at No.4, taking Portugal 🇵🇹 to 163/4 against Israel 🇮🇱 !! No problems. pic.twitter.com/HHL7Bllkx9
— Czarsportz Global | Associate Cricket News (@Emerging98) August 14, 2026
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മനാടായ മദെയ്റയിലാണ് മുന്‍ ഓസീസ് താരം ജനിച്ചത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ഹെന്റിക്വസിന് ഈ വര്‍ഷം ജൂണിലാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ അര്‍ഹത ലഭിച്ചത്.



