ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കില്‍ നിന്നും മുക്തി നേടിക്കൊണ്ട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഷമി പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പരിശീലനത്തില്‍ ബൗള്‍ ചെയ്യുന്നതിന് പകരം ബാറ്റ് ചെയ്യുന്ന ഷമിയെയാണ് കാണാന്‍ സാധിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഷമിയെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കികണ്ടത്.