തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടന്‍ ടിനി ടോം. ഗാലറി വിഷന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മോദിയുടെ പുകഴ്ത്തികൊണ്ടുള്ള ടിനി ടോമിന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയാണോ അല്ലെങ്കില്‍ നരേന്ദ്ര മോദിയാണോ പേഴ്‌സണല്‍ ഫേവറിറ്റ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഭരണാധികാരിയെന്ന നിലയില്‍ മോദിയാണെന്ന് താരം പറഞ്ഞത്.
‘ ഒരു ഭരണാധികാരിയെന്ന നിലയില്‍ എനിക്ക് മോദിജിയോടാണ്. കാരണം പല രാഷ്ട്രങ്ങളില്‍ ചെന്ന് മലയാളികളോട് സംസാരിക്കുമ്പോള്‍ മനസിലായത് പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലം ഒരുപാട് മാറ്റങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ്. ആ ഒരു കാര്യത്തില്‍ മോദിജീ അഭിമാനമാണ്,’ അദ്ദേഹം പറഞ്ഞു.
പക്ഷേ താന്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവറാണെന്നും ടിനി ടോം പറഞ്ഞു. ‘ ഞാനൊരു കോണ്‍ഗ്രസ്‌കാരനായിരുന്നല്ലോ, അല്ല ആണ് അതുകൊണ്ട് രാഹുല്‍ ഗാന്ധി,’ അദ്ദേഹം പറഞ്ഞു.
തന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും എന്നാല്‍ ഒരു പ്രസ്ഥാനം ചെയ്യുന്ന കാര്യം മാത്രം ശരിയാണെന്ന് പറയുന്നത് വലിയ അന്തവിശ്വാസമാണെന്നും ടിനി ടോം പറഞ്ഞു. തനിക്ക് എല്ലാ പാര്‍
ട്ടികളിലും അടുത്ത സുഹൃത്തുക്കളുണ്ടെന്നും ടിനി പറഞ്ഞു.
Content Highlight: Modi-ji is our pride; but I am a follower of Rahul Gandhi: Tini Tom
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.