ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. താന്‍ എടപ്പടി പളനിസ്വാമി വിഭാഗവുമായി സഹകരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണെന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയപ്രവര്‍ത്തനം നടത്താനായിരുന്നു തന്റെ തീരുമാനമെന്നും എന്നാല്‍ താന്‍ എന്തായാലും മന്ത്രി സഭയില്‍ വേണമെന്ന് പ്രധാനമന്ത്രി നിര്‍ബന്ധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡി.എം.കെ ഭാരവാഹി യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിനായി ആണ് മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ വെറും കളിപാവകളാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെയും കോണ്‍ഗ്രസിന്റെയും പ്രധാന വിമര്‍ശനം.

ഇത് ആദ്യമായാണ് ഇ.പി.എസ്-ഒ.പി.എസ് സംഖ്യത്തെ കുറിച്ച് ഒരു പരസ്യ പ്രസ്ഥാവന പനീര്‍ശെല്‍വം നടത്തുന്നത്.