വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ്; നിർമല സീതാരാമനെ പ്രശംസിച്ച് നരേന്ദ്ര മോദി
India
വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ്; നിർമല സീതാരാമനെ പ്രശംസിച്ച് നരേന്ദ്ര മോദി
മുഹമ്മദ് നബീല്‍
Sunday, 1st February 2026, 4:17 pm

ന്യൂദൽഹി: 2026 – 27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ ഒൻപതാം ബഡ്ജറ്റ് രാജ്യത്ത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു.

രാജ്യത്തെ ഡാറ്റ ഹബാക്കിമാറ്റുന്നതിന് നികുതി വെട്ടിച്ചുരുക്കിയെന്നും അദ്ദേഹം അറിയിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വിനോദസഞ്ചാരത്തിന് ഈ ബഡ്ജറ്റ് കരുത്തേകുന്നത് ഏറെ സന്തോഷമുണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷി, മത്സ്യ ബന്ധനം, ക്ഷീരോല്പാദനം തുടങ്ങിയ മേഖലകൾക്കും വനിതാ സംരംഭകർക്കും ബഡ്ജറ്റ് ഉത്തജനമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഡ്ജറ്റ് അവതരിപ്പിച്ച നിർമല സീതാരാമനെ പ്രശംസിച്ച മോദി ബഡ്ജറ്റ് അത്യന്താധുനികം ആണെന്നും പറഞ്ഞു.

ബഡ്ജറ്റിൽ അവതരിപ്പിച്ച ഹൈ സ്പീഡ് റെയിലും ചരക്ക്‌ ഇടനാഴിയും വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള വേഗത വർധിപ്പിക്കുമെന്നും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച പ്രഖ്യാപിച്ച ബഡ്ജറ്റിൽ ആദായനികുതിയിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചില്ല.

ഏപ്രിൽ ഒന്നിന് പുതിയ നികുതി നിയമം പ്രഖ്യാപിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് കാര്യമായി ഒന്നുംതന്നെ പ്രഖ്യാപിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിലെങ്കിലും കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു ബഡ്ജറ്റ്.

എയിംസും അതിവേഗ റെയിലും കേരളത്തിൽ വരുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാദം. എന്നാൽ കേരളത്തിന്റെ നികുതിവിഹിതം ഉയർത്തുക പോലുമുണ്ടായില്ല.

Content Highlight: Modi congratulates Nirmala for 2026 union budget

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം