ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല തലമുറകളിലെ താരങ്ങളെയും അടുത്തറിയാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വിരാടിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അച്ചടക്കമാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ലക്ഷ്യബോധമുള്ള വ്യക്തിയാണ് വിരാട് എന്നും വിജയത്തിലേക്കുള്ള വഴി എന്താണെന്ന് കൃത്യമായി വിരാടിന് അറിയുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
‘വര്‍ഷങ്ങളോളം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല തലമുറകളിലെ താരങ്ങളെയും അടുത്തറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അച്ചടക്കമാണ്. ലക്ഷ്യബോധമുള്ള വ്യക്തിയാണ് അദ്ദേഹം. എന്താണ് വിജയത്തിലേക്കുള്ള വഴി എന്ന് കൃത്യമായി അറിയുന്ന ഒരാളാണ്. ക്രിക്കറ്റിലായാലും ജീവിതത്തിലായാലും വിജയിക്കാന്‍ വേണ്ടതെന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.വിരാട് കോഹ്‌ലി
കളിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഒരു തൊഴില്‍ എന്നതിലുപരി അതിയായ അഭിനിവേശത്തോടെയാണ് അദ്ദേഹം ക്രിക്കറ്റിനെ കാണുന്നത്. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. 2016ല്‍ ആര്‍.സി.ബിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് ഇതെല്ലാം നേരിട്ട് കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്,’ മിച്ചല്‍ സ്റ്റാര്‍ക്ക് ടീ എന്‍ഡ് ഡെയ്ല്‍എന്‍ഡേഴ്‌സ് വിത്ത് റോബിന്‍ എന്ന പോട്കാസ്റ്റില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിലെ അംഗമാണ് വിരാട് കോഹ്‌ലി. അടുത്തിടെ നടന്ന അഫ്ഗാന്‍ പരമ്പരയില്‍ പരിക്ക് മൂലം കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പയില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് വിരാട്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര ജൂലൈ 14നാണ് തുടങ്ങുന്നത്.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് 299 ഇന്നിങ്‌സുകളില്‍ നിന്ന് 14797 റണ്‍സ് നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 54 സെഞ്ച്വറികളോടെയാണ് വിരാട് ഏകദിനത്തില്‍ ചരിത്രം കുറിച്ചത്.