[share]

[] കൊച്ചി: മില്‍മ പാലിന് ലിറ്ററിന് 5 രൂപ വര്‍ദ്ധിക്കും. മേയ് പകുതിയോടെ വില വര്‍ദ്ധനവ് നിലവില്‍ വന്നേക്കും.

വില വര്‍ദ്ധനവ് നിലവില്‍ വന്നാല്‍ 17.50 പൈസയുള്ള അര ലിറ്റര്‍ കവര്‍ പാലിന് 20 രൂപയാകും. പാല്‍ വില കൂട്ടുന്നതോടൊപ്പം മില്‍മ മറ്റു ഉത്പ്പന്നങ്ങളുടെയും വില ആനുപാതികമായി കൂട്ടിയേക്കും.

ക്ഷീരകര്‍ഷരെ സഹായിക്കാന്‍ വില കൂട്ടുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് മില്‍മയുടെ വാദം. അവസാനമായി മില്‍മ പാലിന് വില കൂട്ടിയത് 2012 ഒക്ടോബറലായിരുന്നു.

രണ്ടു മാസം മുമ്പ് ചേര്‍ന്ന മില്‍മയുടെ എറണാകുളം മേഖലാ യൂണിയനാണ് പാല്‍ വില കൂട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.അതിനുശേഷം വില വര്‍ദ്ധനവ് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.