നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരിലേക്കെത്തിയ സിനിമയാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു. ആദ്യഭാഗം അത്രത്തോളം ഹൈപ്പായിരുന്നു രണ്ടാം ഭാഗത്തിന് ഉണ്ടാക്കിയത്. കഴിഞ്ഞ ഏപ്രില്‍ 14 ന് പുറത്തിറങ്ങിയ ചിത്രം ഇന്ത്യ മുഴുവനും തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിലെ റോക്കിയുടെയും റീനയുടെയും പ്രണയം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പാട്ടുകള്‍ക്കും ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ക്കും പ്രാധ്യാന്യമുണ്ടായിരുന്ന ചിത്രത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടിയതും ഇരുവരുടെയും പ്രണയ ഗാനമായിരുന്നു.

മെഹബൂബ എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ടി സീരിസ് മലയാളം ചാനലിലൂടെയാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിലും അനന്യ ഭട്ട് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാബിര്‍ അഹമ്മദിന്റെ വരികള്‍ക്ക് രവി ബസ്‌രൂറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

അതേസമയം പ്രദര്‍ശനം തുടരുന്ന കെ.ജി.എഫ് കളക്ഷന്‍ വാരിക്കൂട്ടുകയാണ്. കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ കളക്ഷന്‍ 1000 കോടി കടന്നു. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlight: mehabooba video song from kgf chapter 2