ജഗ്ജിത് സിംഗിന്റെ ‘കോയി യെ കൈസെ ബാത്തായെ ..’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക മഞ്ജരി.

അര്‍ത്ഥ് എന്ന സിനിമയ്ക്ക് വേണ്ടി കൈഫി അസീമി എഴുതിയ വരികളാണ് ഇത്. തന്‍ഹാ ദില്‍ എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ജരിയുടെ പുതിയ വേര്‍ഷന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഈ അണ്‍പ്ലഗ്ഗ്ഡ് വേര്‍ഷനില്‍ മഞ്ജരിയുടെ കൂടെ അഭിജിത് സുധിയും അബിന്‍ സാഗറുമാണ് യഥാക്രമം ബാസ് ഗിറ്റാറും ഗിറ്റാറും വായിക്കുന്നത്.

വിഷ്ണു ഉദയനാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. ഛായാഗ്രഹണം മുഹമ്മദ് അഫ്താബ്. എഡിറ്റിംഗ് ഷൈജസ്.