പമ്പ: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പുറപ്പെട്ട മനിതി സംഘത്തിനു നേരെ ആക്രമണം. മലയിറങ്ങി വന്ന പ്രതിഷേധക്കാര്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് യുവതികളെ തിരിച്ചിറക്കി. പമ്പ ഗാര്‍ഡ് റൂമിലേക്ക് യുവതികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

നേരത്തെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതോടെയാണ് മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്.

ALSO READ: മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി

പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി സെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിരുന്നു.

സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.

WATCH THIS VIDEO: