കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഫിറ്റ്‌നസ് പലപ്പോഴും ചര്‍ച്ചയാവുന്ന കാര്യമാണ്. 68ാം വയസിലും അദ്ദേഹം പാലിക്കുന്ന ആരോഗ്യചിട്ടകള്‍ എന്നും ചര്‍ച്ചാ വിഷയമാവാറുണ്ട്. പ്രായത്തിനെ വെല്ലുവിളിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് ആരാധകര്‍ പറയാറ്.

ഇപ്പോള്‍ ഇതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമിലാണ് മമ്മൂട്ടി തന്റെ വര്‍ക്ക് ഔട്ട് ചിത്രം പങ്കുവെച്ചത്. വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട് എന്ന അടികുറിപ്പോടെയാണ് മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചത്.

ഇത് ഒരു 68 വയസുകാരനാണെന്ന് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് ചിത്രം പങ്കുവെച്ച് ആരാധകര്‍ ചോദിക്കുന്നത്. വയസ് റിവേഴ്‌സ് ഗിയറിലാണെന്നും കമന്റുകള്‍ വരുന്നുണ്ട്. മിനിറ്റുകള്‍ക്ക് അകം ലക്ഷകണക്കിന് ആളുകളാണ് ഇന്‍സ്റ്റയില്‍ ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.

നേരത്തെ നടന്‍ പൃഥ്വിരാജിന്റെ വര്‍ക്ക് ഔട്ട് ചിത്രവും വൈറലായിരുന്നു. ആടുജീവിതം സിനിമയ്ക്കായി കുറച്ച തടി പിന്നീട് വര്‍ക്ക് ഔട്ടിലൂടെ ഫിറ്റ്‌നസ് നേടിയെടുക്കുകയായിരുന്നു.

നടന്‍ മോഹന്‍ലാലും സമാനമായ രീതിയില്‍ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും മുമ്പ് പുറത്തുവിട്ടിരുന്നു.

Mammootty shares picture of workout on Instagram; New look viralized fans