പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പമെന്ന് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍ നാരായണന്‍ നമ്പൂതിരി. തന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.

മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പമ്പയിലും നിലയ്ക്കലിലും ഞങ്ങളില്‍ പലരും ഒളിച്ചിരിക്കുന്നുണ്ട്; യുവമോര്‍ച്ചാ നേതാവിന്റെ വെളിപ്പെടുത്തല്‍

ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണന്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തിയായി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തിരുന്നു. അടുത്ത ഒരുവര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്തെത്തും. വൃശ്ചികം ഒന്നിന് ശബരിമല ക്ഷേത്രനട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.

WATCH THIS VIDEO: