നടന്‍ ദേവന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയില്‍ ചേര്‍ന്നതാണ് പുതിയ ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ വിജയയാത്ര സമാപന വേദിയില്‍ വെച്ചാണ് ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

പതിനേഴ് വര്‍ഷം ഒരു കുഞ്ഞിനെ നോക്കുന്നത് പൊലെയാണ് ഞാന്‍ എന്റെ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ട് വന്നത് എന്ന് പറഞ്ഞുകൊണ്ട് പാര്‍ട്ടിമാറിയ വേളയില്‍ വികാരാധീനനായി പ്രസംഗിക്കുന്ന ദേവന്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

ദേവന്റെ മുന്‍ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും നിലവിലെ പാര്‍ട്ടിമാറ്റവും മുന്‍നിര്‍ത്തിയുള്ളതാണ് ട്രോളോട് ട്രോളിന്റെ പുതിയ എപ്പിസോഡ്.