വിജയ് നായകനായെത്തുന്ന ദളപതി 64 ന്റെ ഭാഗമാവാന്‍ മലയാളി താരം ആന്റണി വര്‍ഗീസും. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണിയുടെ തമിഴിലെ അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദളപതി 64.

ഒക്ടോബര്‍ 4 ന് പുറത്തിറങ്ങുന്ന ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ ജെല്ലികെട്ടാണ് ആന്റണിയുടെ പുതിയ ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.

വിജയ് സേതുപതിയും ദളപതി 64 ന്റെ ഭാഗമായെത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2020 ല്‍ റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ലോകേഷ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ