മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്കിയ കേന്ദ്ര നീക്കത്തില്‍ പ്രതിഷേധവുമായി തൃണമുല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര. എന്‍.സി.പിയെയും ശിവസേനയെയും നിരന്തരം വിമര്‍ശിച്ചതിന്റെ പ്രതിഫലമാണോ കങ്കണയ്ക്ക് നല്കിയ വൈ പ്ലസ് സുരക്ഷയെന്ന് അവര്‍ ചോദിച്ചു.
‘ഇന്ത്യയില്‍ പൊലീസ്-ജനസംഖ്യാനുപാതം ഒരു ലക്ഷത്തിന് 138 എന്ന അനുപാതത്തിലാണ്. ലോകത്തെ 71 രാജ്യങ്ങളില്‍, പൊലീസ് അനുപാതത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അപ്പോഴാണ് ബോളിവുഡിലെ ‘ട്വിറ്ററത്തി’യ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നത്. രാജ്യത്തെ വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ചുടെ ആഭ്യന്തരമന്ത്രി.?
Why are Bollywood twitterati getting Y+ security when India has a police to population ratio of 138 per lakh & ranks 5th lowest globally among 71 countries?
No better use of resources, Mister Home Minister?— Mahua Moitra (@MahuaMoitra) September 7, 2020
നേരത്തേ മുംബൈയെ മിനി പാകിസ്ഥാന് എന്ന് വിശേഷിപ്പിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്പോരാണ് ഇപ്പോള്‍ വൈ പ്ലസ് സുരക്ഷയില്‍ കലാശിച്ചത്.
സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക് ഏര്‍പ്പെടുത്തുന്നത്.
ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷമാണ് കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.
കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: mahuva moitra slams kangana ranuat
