തന്റെ കരിയര്‍ മാറ്റി മറിച്ച സിനിമയാണ് പോക്കിരിയെന്ന് നടന്‍ മഹേഷ് ബാബു. ആ സിനിമയുടെ വിജയത്തിന് ശേഷം തനിക്ക് വലിയ ആശയകുഴപ്പങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹേഷ് ബാബു.
തന്റെ കരിയര്‍ മാറ്റി മറിച്ച സിനിമയാണ് പോക്കിരിയെന്ന് നടന്‍ മഹേഷ് ബാബു. ആ സിനിമയുടെ വിജയത്തിന് ശേഷം തനിക്ക് വലിയ ആശയകുഴപ്പങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹേഷ് ബാബു.
‘ പോക്കിരിയാണ് എന്റെ കരിയര്‍ ആകെ മാറ്റി മറിച്ചത്. ആ സിനിമയാണ് എന്നെ ശരിക്കും ഒരു സ്റ്റാര്‍ ആക്കി മാറ്റിയത്. 2006ലാണ് അത് റിലീസ് ചെയ്തത്. പോക്കിരി ഒരു മാസീവ് സക്‌സസ് ആയിരുന്നു. ആ സിനിമയുടെ വിജയം എന്റെ ലൈഫ് ആകെ മാറ്റി മറിച്ചു. പിന്നീട് ഞാന്‍ വല്ലാത്തൊരു കണ്‍ഫ്യൂഷനിലായിരുന്നു.
“#Pokiri is a film that changed everything for me. It made me a star🌟. It’s a huge hit in 2006. I didn’t know what to do after that as the audience’s expectations reached the next level📈. I’m experiencing the same with #Varanasi now🔥”
– #MaheshBabupic.twitter.com/v9LVGI85wT— AmuthaBharathi (@CinemaWithAB) February 3, 2026
അപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. കാരണം ഒരു സിനിമ ഹിറ്റായി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ നമ്മുടെ അടുത്ത് നിന്ന് ഒരുപാട് എക്‌സപ്റ്റ് ചെയ്യും. ഓഡിയന്‍സിന് വല്ലാത്ത പ്രതീക്ഷ വന്ന് കഴിയുമ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു സ്‌പേസിലേക്ക് നമ്മള്‍ കടന്ന് പോകും. വാരാണാസിയിലും ഞാന്‍ ഇതേ കാര്യമാണ് എക്‌സ്പീരിയന്‍സ് ചെയ്യുന്നത്,’ മഹേഷ് ബാബു പറയുന്നു.
പുരി ജഗന്നാഥ് രചനയും സംവിധാനവും നിര്‍വഹിച്ച് 2006-ല്‍ പുറത്തിറങ്ങിയ ഒരു തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പോക്കിരി. ചിത്രത്തില്‍ മഹേഷ് ബാബു, ഇലിയാന ഡിക്രൂസ്, പ്രകാശ് രാജ്, നാസര്‍ , ആശിഷ് വിദ്യാര്‍ത്ഥി, സയാജി ഷിന്‍ഡെ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
ജഗന്നാഥും മഞ്ജുള ഘട്ടമനേനിയും അവരുടെ നിര്‍മാണ കമ്പനികളായ വൈഷ്‌ണോ അക്കാദമിയും ഇന്ദിര പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബോകസ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് 2007ല്‍ ഈ സിനിമ തമിഴില്‍ റീമേക്ക് ചെയ്തു. ദളപതി വിജയും അസിനുമാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തിയത്.
എസ്. എസ് രാജമൗലിയുടെ സംവിധാനത്തില്‍ മഹേഷ് ബാബു പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വാരാണാസി. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ ഹൈപ്പുള്ള ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകരെ ആവേഷം കൊള്ളിച്ചിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന വാരണാസിയില്‍ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പൃഥ്വിരാജ് സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രത്തിന്റെ പകുതിയോളം ചിത്രീകരണം പൂര്‍ത്തിയായി. ഇന്ത്യക്ക് പുറമെ വിദേശത്തായും ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2027 ഏപ്രിലില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Mahesh Babu talks about the movie Pokkiri