ഭോപാല്‍: രാജ്യത്ത് കൊവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണം. മധ്യപ്രദേശില്‍ പൊലീസുകാരെയും ഡോക്ടര്‍മാരെയും ആള്‍ക്കൂട്ടം ആക്രമിച്ചു.

ശ്യോപൂരിലെ ഗസ്വാനി ഗ്രാമത്തിലാണ് സംഭവം. രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്‌സപോട്ടുകളിലൊന്നാണ് ഇത്. ഇവിടെ പരിശോധന നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംഭവം. ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീറാം അവാസ്തിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു.

കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന നടപടിയുണ്ടായാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമം തടയാന്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. പഴയ എപിഡമിക് ഡിസീസസ് ആക്ട് ഭേദഗതി വരുത്തിയാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.