ധനുഷ് നായകനായ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തിന്റെ ഓവര്‍സീസ് തിയറ്റര്‍ വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. ചിത്രത്തിന്റെ ഓവര്‍സീസ് തിയറ്റര്‍ വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.

സിനിമയുടെ ലോഞ്ച് സമയം മുതല്‍, ധനുഷ് നായകനായ ‘ക്യാപ്റ്റന്‍ മില്ലര്‍’ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിര്‍മാണത്തില്‍ അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

ക്യാപ്റ്റന്‍ മില്ലര്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ, ട്രെയ്‌ലര്‍, മറ്റ് പ്രമോഷണന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി. ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.

പ്രിയങ്ക അരുള്‍ മോഹന്‍ നായികയായി അഭിനയിക്കുന്നു. ഡോ. ശിവരാജ്കുമാര്‍, സന്ദീപ് കിഷന്‍ തുടങ്ങിയവരും പ്രധാനതാരങ്ങളായി എത്തുന്നുണ്ട്. ക്യാപ്റ്റന്‍ മില്ലര്‍ 2023 ഡിസംബര്‍ 15 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

സംഗീതം: ജി.വി. പ്രകാശ്, ഡി.ഒ.പി: സിദ്ധാര്‍ത്ഥ നുനി, എഡിറ്റര്‍: നാഗൂരാന്‍, കലാസംവിധാനം: ടി.രാമലിംഗം വസ്ത്രാലങ്കാരം: പൂര്‍ണിമ രാമസാമി & കാവ്യ ശ്രീറാം, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, പബ്ലിസിറ്റി ഡിസൈനര്‍: ട്യൂണി ജോണ്‍ (24AM), വരികള്‍: വിവേക്, അരുണ്‍രാജ കാമരാജ്, ഉമാദേവി, കാബര്‍ വാസുകി വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: മോനേഷ് എച്ച്, നൃത്ത സംവിധാനം: ഭാസ്‌കര്‍, ശബ്ദമിശ്രണം: എം.ആര്‍. രാജകൃഷ്ണന്‍, പി.ആ.ര്‍ഒ: പ്രതീഷ് ശേഖര്‍

Content Highlight: Lyca Productions has acquired the distribution rights for Captain Miller