മുംബൈ നഗരത്തിലെ സ്വര്‍ഗം.. ലോണാവാല..
Travel Diary
മുംബൈ നഗരത്തിലെ സ്വര്‍ഗം.. ലോണാവാല..
ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 9:55 pm

മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യപര്‍വതത്തിലെ രത്നം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല.

മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. സംസ്‌കൃത ഭാഷയില്‍ നിന്നും രൂപമെടുത്ത പദമാണ് ലോണാവാല.


Read:  ട്രംപിനോട് അനുചിമായ ചോദ്യങ്ങള്‍ ചോദിച്ചു: സി.എന്‍.എന്‍ മാധ്യപ്രവര്‍ത്തകയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്


സംസ്‌കൃതത്തില്‍ ലോണവ് ലി എന്നാല്‍ ഗുഹകള്‍ എന്നും ആവലി എന്നാല്‍ കൂട്ടം എന്നുമാണ് അര്‍ഥം. ലെന്‍ എന്നാല്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമ സ്ഥലം എന്നും പറയും. കരിങ്കല്ലിലും പുല്‍മേടുകളിലും തീര്‍ത്തിരിക്കുന്ന മനോഹരമായ ഇടമാണ് ലോണാവാല എന്നതില്‍ സംശയമില്ല.

ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്‍മാര്‍ എന്നാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് സ്ഥലത്തിന്റെ സൈനിക വാണിജ്യ പ്രാധാന്യം മനസ്സിലാക്കിയ മുഗല്‍ രാജാക്കന്‍മാര്‍ ഇവിടം കീഴടക്കുകയും തങ്ങളുടെ കൈവശം ആക്കുകയും ചെയ്തു. ഏറെക്കാലം മുഗള്‍ രാജാക്കന്മാര്‍ ഇവിടം ഭരിച്ചിരുന്നു.

1871ലാണ് ബോംബെ ഗവര്‍ണര്‍ ആയിരുന്ന സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ഇവിടം കണ്ടെത്തുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഇവിടം പണ്ട്മുതലേ തീരെ കുറഞ്ഞ ഒരു ഇടമായിരുന്നു. അന്നു മുതല്‍ വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.


Read: സത്‌നാം-കൈലാഷ് കേസുകള്‍ക്ക് എന്തു സംഭവിച്ചു?: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കാര്യക്ഷമത നഷ്ടപ്പെടുന്ന കേരളത്തിലെ നീതിന്യായവ്യവസ്ഥ


ഒരു വശത്തു ഡെക്കാന്‍ പീഡഭൂമിയും മറുവശത്ത് കൊങ്കണ്‍ കടല്‍ത്തീരങ്ങളും ചേര്‍ന്ന ലൊണാവാലയില്‍ കാഴ്ചകളുടെ പൂരമാണ് ഉള്ളത്. കോട്ടകള്‍, ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്.

രാജ്മാച്ചി പോയന്റ്, ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, ലോണാവാല ലേക്ക്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ഷൂട്ടിങ് പോയന്റ്, ലയണ്‍ പോയന്റ്, വിസാപൂര്‍ ഫോര്‍ട്ട് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.