അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പി.എസ്.ജിക്കായി നേടിയ ഗോളിനെ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുത്ത് ആരാധകര്‍. ബെന്‍ഫിക്കക്കെതിരെ ലയണല്‍ മെസി നേടിയ ഗോളിനെയാണ് വോട്ടിങ്ങിലൂടെ കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്.
Gol Lionel Messi ke gawang Benfica resmi terpilih sebagai gol terbaik di kompetisi UEFA Champions League musim 2022/23pic.twitter.com/uAaawBP5Fk
— FaktaBola (@FaktaSepakbola) June 30, 2023
2022/23 മത്സരത്തിലെ മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്നിക്കല്‍ ഒബ്സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്ന് ആരാധകരുടെ വോട്ടെടുപ്പിലാണ് മെസിയുടെ ഗോളിനെ മികച്ചതായി തെരഞ്ഞെടുത്തത്.
മികച്ച ഗോളുകളുടെ ഔദ്യോഗിക പട്ടിക യുവേഫ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാന്‍ പോള്‍ പുറത്തുവന്നപ്പോള്‍ പൊസിഷനുകള്‍ മാറി മറിഞ്ഞു.
🌟 Lionel Messi’s goal against Benfica has been voted the 2022/23 UEFA Champions League goal of the season.#Messi𓃵|#GOAT𓃵|#UCL|#PSG pic.twitter.com/DfBcjcBqj6
— FIFA World Cup Stats (@alimo_philip) June 30, 2023
ഔദ്യോഗിക കണക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാലന്‍ഡ് ഡോര്‍ട്ട്മുണ്ടിനെതിരെ നേടിയ ഗോളായിരുന്നു ഒന്നാമതുണ്ടായിരുന്നത്. എന്നാല്‍ ഫാന്‍ പോളില്‍ ഹാലണ്ട് മൂന്നാമതായി. ഔദ്യോഗിക പട്ടികയില്‍ ആറാം സ്ഥാനത്തുള്ള വിനീഷ്യസ് ജൂനിയറിന്റെ ഗോളിനെയാണ് രണ്ടാമതായി ആരാധകര്‍ തെരഞ്ഞെടുത്തത്. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍.
Lionel Messi’s goal against Benfica has been voted the Champions League goal of the season ⭐️🐐
(via @ChampionsLeague) pic.twitter.com/6YwJwiBQNh
— ESPN FC (@ESPNFC) June 30, 2023
2022/23 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആരാധകര്‍ തെരഞ്ഞെടുത്ത ഗോളുകള്‍
1. ലയണല്‍ മെസി(ബെന്‍ഫിക്ക 1-1 പി.എസ്.ജി) മത്സരദിനം 05/09/2022(ഔദ്യോഗിക പട്ടികയില്‍ മൂന്നാം സ്ഥാനം).
2. വിനീഷ്യസ് ജൂനിയര്‍ (റിയല്‍ മാഡ്രിഡ് 1-1 മാന്‍ സിറ്റി ) സെമി-ഫൈനല്‍, 09/05/2023 (ഔദ്യോഗിക പട്ടികയില്‍ ആറാം).
3. എര്‍ലിംഗ് ഹാലന്‍ഡ്(മാന്‍ സിറ്റി 2-1 ഡോര്‍ട്ട്മുണ്ട്) മത്സരദിനം, 14/09/2022 (ഔദ്യോഗിക പട്ടികയില്‍ ഒന്നാം സ്ഥാനം).
Content Highlight: Lionel Messi’s goal against Benfica has been voted the Champions League goal of the season
