പടയോട്ടം തുടര്‍ന്ന് ഇതിഹാസം; എം.എല്‍.എസില്‍ സ്വന്തമാക്കിയത് വെടിച്ചില്ല് നേട്ടം
Football
പടയോട്ടം തുടര്‍ന്ന് ഇതിഹാസം; എം.എല്‍.എസില്‍ സ്വന്തമാക്കിയത് വെടിച്ചില്ല് നേട്ടം
ശ്രീരാഗ് പാറക്കല്‍
Saturday, 7th February 2026, 1:49 pm

പുതിയ സീസണിന് മുന്നോടിയായി എം.എല്‍.എസ് ഗോള്‍ റാങ്കിങ് പുറത്ത് വിട്ടിരുന്നു. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതിഹാസ താരം ലയണല്‍ മെസിയാണ്. റാങ്കിങ്ങില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിന്റെ തോമസ് മുള്ളറാണ് രണ്ടാം സ്ഥാനത്ത് ഇടം നേടിയത്.

ലയണല്‍ മെസി

2024ല്‍ എം.എല്‍ എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 88 മത്സരങ്ങളില്‍ നിന്ന് 43 അസിസ്റ്റുകളും 77 ഗോളുകളും മെസി സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് എം.എല്‍.സ് ഗോള്‍ റാങ്കില്‍ മെസി ഒന്നാം സ്ഥാനത്ത് എത്തുന്നത്.

എം.എല്‍.എസ് ഗോള്‍ റാങ്കിങ്

1 – ലയണല്‍ മെസി (ഇന്റര്‍ മയാമി)

2 – തോമസ് മുള്ളര്‍ (വാന്‍കൂവര്‍ വൈറ്റ്കാപ്‌സ്)

3 – സണ്‍ ഹ്യൂങ്-മിന്‍ (ലോസ് ഏഞ്ചല്‍സ് എഫ്.സി)

4 – ആന്‍ഡേഴ്‌സ് ഡ്രയര്‍ (സാന്‍ ഡീഗോ)

5 – റോഡ്രിഗോ ഡി പോള്‍ (ഇന്റര്‍ മയാമി)

6 – ഡെനിസ് ബോയിസംഗ (ലോസ് ഏഞ്ചല്‍സ് എഫ്.സി)

7 – ഇവാന്‍ഡര്‍ (സിന്‍സിനാറ്റി)

8 – ക്രിസ്റ്റ്യന്‍ റോള്‍ഡന്‍ (സിയാറ്റില്‍ സൗണ്ടേഴ്‌സ്)

9 – സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ (വാന്‍കൂവര്‍ വൈറ്റ്കാപ്‌സ്)

10 – സാം സെറിഡ്ജ് (നാഷ്വില്ലെ)

എം.എല്‍.എസ് കീരീടം നേടിയ ഇന്റര്‍ മയാമി ടീം – Photo: Messi Fanatic

എം.എല്‍.എസിലെ പുതിയ സീസണില്‍ ഫെബ്രുവരി 22നാണ് മെസിയും സംഘവും കളത്തിലിറങ്ങുന്നത്. ലോസ് ഏഞ്ചല്‍സ് എഫ്.സിക്കെതിരാണ് ഇന്റര്‍ മയാമിയുടെ ആദ്യ പോരാട്ടം. ലാ മെമോറിയം കൊളീസിയത്തിലാണ് മത്സരം നടക്കുക.

അതേസമയം എം.എല്‍.എസിന്റെ കഴിഞ്ഞ സീസണില്‍ ഇന്റര്‍മയാമിക്ക് വേണ്ടി കിരീടം നേടാനും സാക്ഷാല്‍ മെസിക്ക് സാധിച്ചിരുന്നു. ഇതോടെ ഫുട്ബോള്‍ ചരിത്രത്തില്‍ 46 കിരീടങ്ങള്‍ സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചു. മാത്രമല്ല ഒമ്പത് ബാലണ്‍ ഡി ഓര്‍ അവാര്‍ഡും കരിയറില്‍ മെസി സ്വന്തം പേരില്‍ കുറിച്ചു. നിലവില്‍ ഫുട്ബോളില്‍ 890 ഗോളുകളുമായാണ് മെസിയുടെ കുതിപ്പ്.

ഇനി 2026 ഫിഫ ലോകകപ്പില്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി മെസി സംസാരിച്ചിട്ടില്ല. വിരമിക്കലിനോട് അടുത്തിരിക്കുന്ന മെസി ലോകകപ്പില്‍ നീലപ്പടയ്ക്കായി ബൂട്ട് കെട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

 

Content Highlight: Lionel Messi In Great Record Achievement In MLS

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ