ഇതിഹാസ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയുടെ പിതാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ പിതാവ് മരിച്ചതില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മെസി. തന്റെ അച്ഛന്‍ മരണപ്പെട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും താന്‍ ഒരു അവസാന ലോകകപ്പ് കളിക്കുന്നത് കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നെന്നും മെസി എഴുതി. ഫൈനലില്‍ ട്രോഫി നേടി അച്ഛന്‍ന്റെ അടുത്ത് എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും പക്ഷേ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും മെസി കുറിച്ചു.
മാത്രമല്ല ഇനി അധികകാലം താന്‍ ഫുട്‌ബോള്‍ തുടരുമോ എന്ന കാര്യത്തില്‍ പോലും തനിക്ക് വലിയ സംശയങ്ങളുണ്ടെന്നും മെസിയുടെ എഴുത്തിലുണ്ടായിരുന്നു. ലോക ഫുട്‌ബോള്‍ ആരാധകരെയും കൂടി നിരാശയിലാക്കിയിരിക്കുകയാണ് മെസിയുടെ വാക്കുകള്‍. താരം വിരമിക്കല്‍ സൂചനയും കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു മെസിയുടെ പ്രതികരണം.
