അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയില്‍ ചേരുന്നതിന് മുമ്പായി സൗദി ക്ലബ് അല്‍ നസറില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലയണല്‍ മെസി.
‘പി.എസ്.ജിയില്‍ നിന്നും മാറുമ്പോള്‍ എന്റെ മുമ്പിലുള്ള ആദ്യത്തെ ഓപ്ഷന് പഴയ ടീമായ ബാഴ്സലോണയിലേക്ക് മടങ്ങുക എന്നതായിരുന്നു. എന്നാല്‍ അത് അസാധ്യമായിരുന്നു ഞാന്‍ ബാഴ്സയിലേക്ക് മാറാന്‍ ശ്രേമിച്ചെങ്കിലും അത് നടന്നില്ല.
പിന്നീട് ഞാന്‍ സൗദി പ്രോ ലീഗിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. എനിക്ക് സൗദി ലീഗിനെകുറിച്ച് അറിയാമായിരുന്നു. അത് വരും വര്‍ഷങ്ങളില്‍ മികച്ച ലീഗായി മാറും എന്ന് ഉറപ്പായിരുന്നു. എന്റെ മുന്നിലുള്ള മറ്റൊരു ഓപ്ഷന് എം.എല്‍.എസ് ആയിരുന്നു. ഈ രണ്ട് ഓപ്ഷനുകളും എനിക്ക് വളരെ രസകരമായി തോന്നി,’ മെസി ടൈമിനോട് പറഞ്ഞു.
🚨 Lionel Messi has admitted he was tempted to join Cristiano Ronaldo in the Saudi Pro League before signing for Inter Miami.
(Source: @TIME) pic.twitter.com/Eo0d75TrrZ
— Transfer News Live (@DeadlineDayLive) December 6, 2023
ഈ സമ്മറില്‍ ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേററുകയായിരുന്നു. മെസിയുടെ വരവോടുകൂടി മികച്ച വിജയ കുതിപ്പാണ് ഇന്റര്‍ മയാമി നടത്തിയത്.
മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

മെസിയുടെ വരവിന് പിന്നാലെ സ്പാനിഷ് താരങ്ങളായ ജോഡി ആല്‍ബയും സെര്‍ജിയോ ബസ്ക്വാറ്റ്സ് എന്നിവര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു.
അതേസമയം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് സൗദി വമ്പന്മാരായ അല്‍ നസറിലെത്തുന്നത്.

അല്‍ നസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഈ സീസണില്‍ പ്രായത്തെവെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോ നേടിയിട്ടുള്ളത്
Content Highlight: Lionel Messi has admitted he was tempted to join Saudi Pro League before signing for Inter Miami.
