മലയാളി ആരാധകന്റെ വീഡിയോയില്‍ കമന്റ് ചെയ്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ ജന്മദിനത്തില്‍ താരത്തിന് ആശംസകളറിയിച്ച് യാദില്‍ എം. ഇക്ബാല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലാണ് താരം കമന്റ് പങ്കുവെച്ചത്.
കടുത്ത മെസി ആരാധകനായ യാദില്‍ സ്പാനിഷില്‍ താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ച് സംസാരിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘ലിയോയ്ക്ക് ജന്മദിനാശംസകള്‍. കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഒരു ജനതയുടെ സ്‌നേഹം അറിയിക്കുന്നു’ എന്ന് പറഞ്ഞാണ് യാദില്‍ വീഡിയോ തുടങ്ങുന്നത്.
