ലെനോവോയുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണായ വൈബ് കെ5 പുറത്തിറക്കി. 6,999 രൂപയാണ് വില. ആമസോണ്‍ ഇന്ത്യയുടെ ഫഌഷ് സെയില്‍ വഴി ആവശ്യക്കാര്‍ക്ക് ഫോണ്‍ സ്വന്തമാക്കാം.

ഗോള്‍ഡ്, സില്‍വര്‍,ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ലെനോവുയുടെ വൈബ് കെ5 പ്ലസ് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കമ്പനി പുറത്തിറക്കിയത്. 8,499 രൂപയായിരുന്നു ഇതിന്റെ വില.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പിലാണ് വൈബ് കെ5 പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. 2 ജിബിയാണ് റാം.

13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബിയാക്കി അത് ഉയര്‍ത്താം.

2750 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. 142*71*8.2 എംഎം ആണ് നീളം. 150 ഗ്രാമാണ് ഭാരം. വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത്, എഫ്.എം, 3ജി ,4 ജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.