
ലെനോവോ ഇന്ത്യ തങ്ങളുടെ പുതിയ വൂഡന്‍ മോഡല്‍ എഡിഷനായ വൈബ് കെ 4 നോട്ട് പുറത്തിറക്കി. 11,499 രൂപയാണ് വില. ആമസോണ്‍ ഇന്ത്യ വഴി ഫോണ്‍ ലഭ്യമാണ്. ഇന്ത്യയില്‍ 7,50000 യൂണിറ്റുകള്‍ വില്‍പ്പന നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നു.
തിയേറ്റര്‍ മാക്‌സ് ഫീച്ചറാണ് മോഡലിന്റെ പ്രധാന പ്രത്യേകത. ലെനോവോയുടെ വിര്‍ച്വല്‍റിയാലിറ്റി ടെക്‌നോളജിയിലൂടെ റെഗുലര്‍കണ്ടന്റിനെ വിആര്‍ കൗണ്ടര്‍പാര്‍ട്ടാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വലിയ സ്‌ക്രീനിലുള്ള സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്.
മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 128 ജിബിയാക്കി ഇത് ഉയര്‍ത്താം. 158 ഗ്രാമാണ് ഭാരം. 3300 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 9.1 ആണ് തിക്‌നെസ്.
