2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ചാമ്പ്യന്‍സും പാകിസ്ഥാന്‍ ചാമ്പ്യന്‍സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്.
മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഷെര്‍ജില്‍ ഖാനെ പുറത്താക്കി ഇന്ത്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. അനുരീത് സിങ്ങിന്റെ പന്തില്‍ രാഹുല്‍ ശുക്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 10 പന്തില്‍ 12 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഷെര്‍ജില്‍ മടങ്ങിയത്.
