സ്പാനിഷ് യുവതാരം ലാമിന് യമാലിന് പുതിയ ജേഴ്സി നമ്പര്‍ നല്കി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. പുതിയ സീസണില്‍ കറ്റാലന്‍ മാര്‍ക്ക് വേണ്ടി പത്തൊമ്പതാം നമ്പര്‍ ജേഴ്സി അണിഞ്ഞായിരിക്കും യമാല്‍ പന്തുതട്ടുക.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സ്പാനിഷ് ക്ലബ്ബ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ ഇരുപത്തിയേഴാം നമ്പര്‍ ജേഴ്സിയാണ് യമാലിന് ബാഴ്സ നല്‍കിയിരുന്നത്.
Lamine Yamal, FC Barcelona’s new number 1️⃣9️⃣
— FC Barcelona (@FCBarcelona) July 17, 2024
ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളില്‍ ഒരാളായ അര്ജെന്റൈന് സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യകാലങ്ങളില്‍ സ്പാനിഷ് വമ്പന്മാര്ക്കൊപ്പം പത്തൊമ്പതാം നമ്പര്‍ ജേഴ്സിയിലായിരുന്നു കളിച്ചിരുന്നത്.
2005 മുതല്‍ 2008 വരെ ബാഴ്സയുടെ സീനിയര്‍ ടീമിൽ കളിച്ച സമയങ്ങളില്‍ മെസി പത്തൊമ്പതാം നമ്പര്‍ ജേഴ്സി ധരിച്ചായിരുന്നു പന്ത് തട്ടിയിരുന്നത്.

അതേസമയം ബാഴ്സലോണക്കായി കഴിഞ്ഞ സീസണില്‍ ആറ് വീതം ഗോളുകളും അസിസ്റ്റുകളുമാണ് ലാമിൻ യമാൽ നേടിയത്. കഴിഞ്ഞ സീസണില്‍ ലാ ലിഗയില്‍ 38 മത്സരങ്ങളില്‍ നിന്നും 26 വിജയവും ഏഴ് സമനിലയും അഞ്ചു തോല്‍വിയും അടക്കം 85 പോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു കറ്റാലന്മാര് ഫിനിഷ് ചെയ്തത്.
എന്നാല്‍ പുതിയ സീസണില്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ ബാഴ്സലോണ ഈ കിരീടം തിരിച്ചു പിടിക്കാമായിരിക്കും ലക്ഷ്യം ഇടുക. അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ സ്പാനിഷ് ടീമിനുവേണ്ടി യമാൽ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ബാഴ്സലോണയിലും ആവര്‍ത്തിക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്.

യൂറോ കപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയ്ന്‍ ആയിരുന്നു കിരീടം ചൂടിയിരുന്നത്. യൂറോപ്പിന്റെ ചരിത്രത്തിലെ സ്പാനിഷ് പടയുടെ നാലാമത്തെ കിരീടമായിരുന്നു ഇത്.
യൂറോയില്‍ നാല് അസിസ്റ്റുകളും ഒരു ഗോളുമാണ് യമാല്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പിന്നാലെ ഒരുപിടി ചരിത്ര നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു.
Content Highlight: Lamin Yamal New Jersey Number Reveled Barccelona
