യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പുതിയ സീസണ്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്.

റയലിനായി ആദ്യ ഗോല്‍ നേടിയത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയായിരുന്നു. 14ാം മിനിട്ടിലാണ് താരം ഇന്ററിന്റെ വല കുലുക്കിയത്. ഇതോടെ ഒരു കിടിലന്‍ നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോല്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാകാനാണ് എംബാപ്പെയ്ക്ക് സാധിച്ചത്. 71 ഗോളുകളുമായി മുന്‍ സ്പാനിഷ് താരം റൗള്‍ ഗോണ്‍സാലസിനൊപ്പമെത്താനും ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്ക് കഴിഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

(താരം, ഗോള്‍ എന്ന ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 141

ലയണല്‍ മെസി – 129

റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി – 109

കരിം ബെന്‍സേമ – 90

കിലിയന്‍ എംബാപ്പെ – 71

റൗള്‍ ഗോണ്‍സാലസ് – 71

റൂഡ് വാന്‍ നിസ്റ്റല്‍റൂയ് – 60

എര്‍ലിങ് ഹാലന്‍ഡ് – 59

ആന്‍ഡ്രി ഷെവ്ചെങ്കോ – 59

തോമസ് മുള്ളര്‍ – 57

കിലിയന്‍ എംബാപ്പെ

ലീഗില്‍ മൊനാക്കോ, പി.എസ്.ജി, റയല്‍ മാഡ്രിഡ് തുടങ്ങയ ക്ലബ്ബുകള്‍ക്ക് വേണ്ടി 99 മത്സരങ്ങളില്‍ നിന്നാണ് എംബാപ്പെ 71 ഗോളുകള്‍ നേടിയത്.

അതേസമയം മത്സരത്തിലെ 23ാം മിനിട്ടില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയും ഗോള്‍ നേടിയതോടെ ലീഡ് ഉയര്‍ത്താനും റയലിന് സാധിച്ചു. ശേഷം മുന്നേറ്റ ശ്രമങ്ങള്‍ക്കൊടുവില്‍ 77ാം മിനിട്ടില്‍ ഇന്ററിന് വേണ്ടി കാര്‍ലോസ് അഗസ്‌റ്റോ ഗോള്‍ നേടി.

ടാര്‍ഗറ്റിലേക്ക് 15 തവണയായിരുന്നു ഇന്റര്‍ റയലിന്റെ ഗോള്‍ വലയിലേക്ക് ഉന്നംവെച്ചത്. അതില്‍ എട്ട് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലാക്കാന്‍ ഇന്ററിന് സാധിച്ചു. എന്നാല്‍ ഒറ്റ ആശ്വാസ ഗോള്‍ മാത്രമായിരുന്നു ഇന്ററിന് ലഭിച്ചത്.

മറുഭാഗത്ത് റയലിന്റെ ഒമ്പത് ഓണ്‍ ടാര്‍ഗറ്റ് ഷോര്‍ട്ടുകളില്‍ രണ്ടെണ്ണം വലയിലാകുകയും ചെയ്തു. ഇനി സെപ്റ്റംബര്‍ 13നാണ് റയലിന്റെ മത്സരം. സാന്റിയാഗോയില്‍ നടക്കുന്ന മത്സരത്തില്‍ റയോ വെല്ലെക്കാനോയാണ് എതിരാളി.

Content Highlight: Kylian Mpappe In Great Reccord Achievement In Champions League