2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക പുറത്ത്. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2026 ഫിഫ ലോകകപ്പ് നേടിയ സ്‌പെയിനിന്റെ സൂപ്പര്‍ യുവ താരം ലാമിന്‍ യമാലും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയതോടെ ലാമിന്‍ യമാല്‍ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

ലാമിന്‍ യമാല്‍

യമാല്‍ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2024ലും 2025ലും താരത്തിന്റെ പേര് പട്ടികയിലുണ്ടായിരുന്നു. ഇതോടെ മൂന്ന് തവണ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന ആദ്യ കൗമാര താരമെന്ന ലോക റെക്കോഡാണ് യമാല്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ മറികടന്നാണ് യമാല്‍ റെക്കോഡ് നേടിയത്.

20 വയസിന് മുമ്പ് രണ്ട് തവണ നാമനിര്‍ദേശം ലഭിച്ചിട്ടുള്ള ഏക താരമായിരുന്നു ഫ്രഞ്ച് കിലിയന്‍ എംബാപ്പെ (2017, 2018). വെയ്ന്‍ റൂണിക്കും 19ാം വയസില്‍ (2004, 2005) രണ്ട് തവണ നാമനിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ 2005ലെ പുരസ്‌കാര ചടങ്ങ് നടക്കുമ്പോഴേക്കും റൂണി 20 വയസിലെത്തിയായിരുന്നു.കിലിയന്‍ എംബാപ്പെ

ഇതോടെയാണ് തുടര്‍ച്ചയായി 2024, 2025, 2026 എന്നീ വര്‍ഷങ്ങളില്‍ ബാലണ്‍ഡി ഓര്‍ നാമനിര്‍ദേശത്തിന് അര്‍ഹനായ 19 വയസുകാരന്‍ യമാല്‍ റെക്കോഡ് തൂക്കിയത്.

ബാഴ്‌സലോണയ്ക്കായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യമാല്‍ ലാ ലിഗ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. പിന്നീട് സ്‌പെയിനിനൊപ്പം 2026 ഫിഫ ലോകകപ്പും സ്വന്തമാക്കിയതോടെ യമാലിന്റെ ഗ്രാഫ് മുന്നേറുകയാണ്.റൂണി

ഈ മികച്ച പ്രകടനങ്ങളുടെ തുടര്‍ച്ചയായാണ് ബാലണ്‍ ഡി ഓറിനുള്ള നാമനിര്‍ദേശവും ലഭിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാല്‍ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക

ജൂഡ് ബെല്ലിങ്ഹാം-ഇംഗ്ലണ്ട്

പൗ കുബാര്‍സി-സ്‌പെയ്ന്‍

മാര്‍ക് കുക്കുറല്ലേ-സ്‌പെയ്ന്‍

ഒസ്മാന്‍ ഡെമ്പലെ-ഫ്രാന്‍സ്

ലൂയിസ് ഡയസ്-കൊളംബിയ

ബ്രൂണോ ഫെര്‍ണാണ്ടസ്-പോര്‍ച്ചുഗല്‍

ഗബ്രിയേല്‍ മഗല്‍ഹേസ്-ബ്രസീല്‍

എര്‍ലിങ് ഹാലണ്ട്-നോര്‍വേ

അഷ്‌റഫ് ഹക്കിമി-മൊറോക്കോ

ഹാരി കെയ്ന്‍-ഇംഗ്ലണ്ട്

ക്വിച്ച ക്വാരത്സ്‌ഖേലിയ-ജോര്‍ജിയ

ലാമിന്‍ യമാല്‍-സ്‌പെയ്ന്‍

സാദിയോ മാനെ-സെനഗല്‍

മാര്‍ക്വിനോസ്-ബ്രസീല്‍

ലൗട്ടാരോ മാര്‍ട്ടിനെസ്-അര്‍ജന്റീന

കിലിയന്‍ എംബാപ്പെ-ഫ്രാന്‍സ്

നുനോ മെന്‍ഡസ്-പോര്‍ച്ചുഗല്‍

ലയണല്‍ മെസി-അര്‍ജന്റീന

ജോവോ നെവാസ്-പോര്‍ച്ചുഗല്‍

മൈക്കല്‍ ഒലീസെ-ഫ്രാന്‍സ്

വില്ലിയന്‍ പാച്ചോ-ഇക്വഡോര്‍

ജൂലിയന്‍ ക്വിനോണ്‍സ്-മെക്സിക്കോ

ഡെക്ലാന്‍ റൈസ്-ഇംഗ്ലണ്ട്

റോഡ്രി-സ്‌പെയ്ന്‍

ഫാബിയാന്‍ റൂയിസ്-സ്‌പെയ്ന്‍

വില്യം സാലിബ-ഫ്രാന്‍സ്

ഫെറാന്‍ ടോറസ്-സ്‌പെയ്ന്‍

ദയോത് ഉപമകാനോ-ഫ്രാന്‍സ്

വിനീഷ്യസ് ജൂനിയര്‍-ബ്രസീല്‍

വിറ്റിന്‍ഹ-പോര്‍ച്ചുഗല്‍

Content Highlight: Lamine Yamal sets a massive record in the Ballon d’Or nominations, surpassing Kylian Mbappé and Wayne Rooney