ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
K.S.R.T.C
ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട, ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ച് വിടും; കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് ടോമിന്‍ തച്ചങ്കരി
ന്യൂസ് ഡെസ്‌ക്
Thursday 26th April 2018 6:06pm

കണ്ണൂര്‍:കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘകാല അവധിയിലുള്ള തൊഴിലാളികളെ പിരിച്ച് വിടുമെന്ന് എം.ഡി ടോമിന്‍ ജെ തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി നടക്കില്ലെന്നും തന്നെ ഉമ്മാക്കി കാട്ടി പേടിപ്പിക്കെണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയുള്ളതായിരിക്കണം കെ.എസ്.ആര്‍.ടി.സിയെന്നും അദ്ദേഹം പറഞ്ഞു.


Also Read ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്, ഫലം പ്രഖ്യാപനം 31ന്; പെരുമാറ്റ ചട്ടം നിലവില്‍ വന്നു


മുപ്പത് ശതമാനത്തോളം ആളുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്ക് കൊള്ളാത്തവരാണ്. വെറുതെ അഭ്യാസം കാട്ടി നടക്കുന്നവരാണ് ഇത്തരക്കാര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച സത്യസന്ധമായും ന്യായത്തോടും തൊഴിലാളികല്‍ ജോലി ചെയ്താല്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുമെന്നും തച്ചങ്കരി പറഞ്ഞു.

കൂട്ട ഭരണം അനുവദിക്കില്ലെന്നും എല്ലാവരും സഹപ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള ദൗത്യമാണ് തനിക്കുള്ളത്. ഈ ദൗത്യം നിര്‍വഹിച്ച ശേഷം ബസ് സ്റ്റാന്‍ഡില്‍ യോഗം വിളിച്ച് പരസ്യമായി പ്രഖ്യാപിക്കുമെന്നും

Advertisement