ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ അയര്‍ലഡിനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ പാകിസ്ഥാന് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ പാകിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് 18.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.
Pakistan clinch a three-wicket win over Ireland in their final game of the tournament 🏏#PAKvIRE | #T20WorldCup pic.twitter.com/bftcrHeg76
— Pakistan Cricket (@TheRealPCB) June 16, 2024
എന്നിരുന്നാലും സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാകിസ്ഥാന് രണ്ട് വിജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങി സൂപ്പര്‍ 8ല്‍ കടക്കാതെ പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് പാകിസ്ഥാനെയും ക്യാപ്റ്റനെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരവും 1983ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് ബാബര്‍ അസമിനെ ടി-20 പ്രകടനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.

‘ബാബര്‍ ഇനി ടി-20 ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ടി-20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് നന്നായി കളിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഫോര്‍മാറ്റില്‍ വിരാടിനെപ്പോലെയും രോഹിതിനെപ്പോലെയും ബാബര്‍ 4,000 റണ്‍സ് നേടിയെന്ന് പറയുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 112-115 മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ മത്സരത്തില്‍ അയര്‍ലാന്‍ഡിനു വേണ്ടി ഗാരത് ഡിലാനി 31 റണ്‍സ് നേടിയപ്പോള്‍ ജോഷ്വാ ലിറ്റില്‍ 22 റണ്‍സും മാര്‍ക്ക് അസയര്‍ 15 റണ്‍സും നേടിയിരുന്നു. പാകിസ്ഥാന് വേണ്ടി ഇമാം 8 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷഹീന് 22 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം 34 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്, സൈം അയൂബ് എന്നിവര്‍ 17 റണ്‍സും നേടി. അയര്ലാഡിനു വേണ്ടി ബാരി മെക്കര്തി 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യൂര്ട്ടിസ് കംഫര് രണ്ട് വിക്കറ്റും ബെഞ്ചമിന്‍ വൈറ്റ് ഒരു വിക്കറ്റും നേടി.
Content Highlight: Kris Srikkanth Talking About Babar Azam
