കുട്ടികളേയും കാത്ത് ഒരു വിദ്യാലയം; അവഗണനയുടെ വക്കില്‍ കോട്ടൂളി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍
അനുശ്രീ

കോഴിക്കോട്: സൗകര്യങ്ങളെല്ലാം ഒരുക്കി കുട്ടികളേയും കാത്തിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കോട്ടൂളി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍.
ഈ വര്‍ഷം ഇവിടെ പഠിക്കുന്നത് അതിഥി സംസ്ഥാനത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. അസമില്‍ നിന്നും തൊഴില്‍ എടുക്കുന്നതിനായി ഇവിടേക്കുവന്ന ഒരു കുടുംബത്തിലേ മൂന്ന് പേരാണിവര്‍. ഇവരില്‍ ഒരാള്‍ വന്നില്ലെങ്കില്‍ അന്ന് സ്‌ക്കൂള്‍ അവധിപോലെയാണ് ബാക്കി മൂന്ന് പേരും ലീവ് എടുക്കും.

അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ മുന്നിലാണ് ഈ വിദ്യാലയം. മികച്ച കെട്ടിടവും നല്ല ക്ലാസ് മുറികളും ക്ലാസ് ലൈബ്രറിയും ഇവര്‍ക്കുണ്ട്. പക്ഷെ പഠിക്കാന്‍ കുട്ടികളെത്തുന്നില്ല. പ്രദേശത്തുള്ള കുട്ടികളൊക്കെയും ദൂരെയുള്ള സ്‌ക്കൂളിലേക്ക് പോകുകയാണ്.

ഒരു അധ്യാപികയും ഒരു താല്‍ക്കാലിക ജീവനക്കാരിയും മാത്രാമാണ് ഇവിടെയുള്ളത്. രണ്ട് വര്‍ഷം മുന്‍പ് നാല് അധ്യാപകരുണ്ടായിരുന്നെങ്കിലും അവര്‍ സ്ഥലം മാറിപോയി. ഈ വര്‍ഷം പ്രധാനാധ്യാപികയും വിരമിച്ചതോടെ ഒരു അധ്യാപികയ്ക്കാണ് സ്‌ക്കൂളിന്റെ മുഴുവന്‍ ചുമതലയും .

കോഴിക്കോട് എം.എല്‍.എ പ്രതീപ്കുമാറിന്റെ മണ്ഡലത്തില്‍് സ്ഥിതി ചെയ്യുന്ന ഈ സ്‌ക്കൂള്‍ ഇന്ന് അവഗണനയുടെ വക്കിലാണ്. സ്‌ക്കൂളിന്റെ വളര്‍ച്ചക്കായി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഡെവലെപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചെങ്കിലും അതും ഫലംകണ്ടില്ല

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ