പാലക്കാട്: ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ആറ് വയസ്സുകാരി ടിക്-ടോക്കില്‍ അവതരിപ്പിച്ചത് വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
പാലക്കാട് ചിറ്റൂരുള്ള ആവര്‍ത്തന എന്ന കുട്ടിയാണ് മന്ത്രിയുടെ പ്രസംഗം ടിക് ടോക്കില്‍ പുനരവതരിപ്പിച്ചത്.
വീഡിയോ കണ്ട് നിരവധി പേര്‍ ആവര്‍ത്തനയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോഗ്യമന്ത്രി തന്നെ തന്റെ പ്രസംഗം ടിക് ടോക്കില്‍ ചെയ്ത ആവര്‍ത്തനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
