തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സിക്ക് പുറമെ ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി., പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് പ്രഖ്യാപനം.
സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. ചേംബറില്‍ വച്ചായിരിക്കും ഫലപ്രഖ്യാപനം. സാധാരണ ഗതിയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് എസ്.എസ്.എല്‍.സി. ഫല പ്രഖ്യാപനം നടത്താറ്. എന്നാല്‍ ഇത്തവണ മന്ത്രിസഭ അധികാരമേല്‍ക്കാത്തതിനാല്‍ ഇതില്‍ മാറ്റം വരും. എസ്.എസ്.എല്‍.സി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ നേരത്തേ ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ തന്നെ തീരുമാനമെടുത്ത് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വാട്‌സ്ആപ്പ് നമ്പര്‍ വഴിയും മൊബൈല്‍ ആപ്പിലും വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഫലം അറിയാം. ഐ.ടി. മിഷന്റ ‘നമ്മുടെ കേരളം (Nammude Keralam)’ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്പുകളില്‍ ഫലം ലഭിക്കും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും ഫലമറിയാം.
എസ്.എസ്.എല്‍.സി. ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
https://results.kite.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://ahslcexam.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.gov.in
3031 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 4,17,497 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ പരീക്ഷ എഴുതിയത്. ലക്ഷദ്വീപില്‍ 633 വിദ്യാര്‍ത്ഥികള്‍ ഏഴു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതി.
Content Highlight: Kerala SSLC Result: Websites, Whatsapp Number, Nammude Keralam App to Know Results