വിജയ് മുഖ്യമന്ത്രിയായതോടെ സൂര്യ ഫാന്‍സിനാ ഏറ്റവും വലിയ ആശ്വാസം, തടസങ്ങള്‍ നീങ്ങിയെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
വിജയ് മുഖ്യമന്ത്രിയായതോടെ സൂര്യ ഫാന്‍സിനാ ഏറ്റവും വലിയ ആശ്വാസം, തടസങ്ങള്‍ നീങ്ങിയെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 10th May 2026, 7:09 am

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയമാണ് തമിഴ് സൂപ്പര്‍താരം വിജയ് നേടിയത്. പത്ത് സീറ്റിനപ്പുറം പോകില്ലെന്ന് പലരും കരുതിയ ഇടത്ത് നിന്ന് ഏറ്റവും വലിയ വോട്ട് ഷെയര്‍ നേടിക്കൊണ്ട് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുകയാണ് തമിഴകത്തിന്റെ ദളപതി. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം 108 സീറ്റാണ് ആദ്യ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്.

ഭൂരിപക്ഷം തികക്കാനുള്ള സീറ്റുകള്‍ ലഭിക്കാത്തതും മറ്റ് കക്ഷികളുടെ പിന്തുണ തേടിയതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരുപാട് അനിശ്ചിതത്വത്തിനൊടുവില്‍ 118 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിച്ച് സത്യപ്രതിജ്ഞക്ക് തയാറെടുക്കുകയാണ് വിജയ്. ഇന്ന് വൈകിട്ട് 3.15നാണ് വിജയ്‌യുടെ സത്യപ്രതിജ്ഞ.

Tamil Nadu is entering the era of Jananayak; Vijay to take oath as Chief Minister tomorrow

വിജയ് മുഖ്യമന്ത്രിയാകുന്നതോടെ ഏറ്റവും ആശ്വസിക്കുന്നത് സൂര്യയുടെ ആരാധകരാണ്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം സൂര്യ ഫാന്‍സിനെയും ബാധിച്ചിരുന്നു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ് ഈ മാസം 14ന് റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ റിലീസിന് ഒരാഴ്ച ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ട്രെയ്‌ലറിന്റെ എഡിറ്റും സെന്‍സറിങ്ങും പൂര്‍ത്തിയായിട്ടും ഇതുവരെ പുറത്തുവിടാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായിട്ടില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയിട്ട് മാത്രമേ ട്രെയ്‌ലര്‍ പുറത്തുവിടുള്ളൂ എന്നാണ് സംവിധായകന്‍ അറിയിച്ചത്. ആളുകളുടെ ശ്രദ്ധ മറ്റൊന്നിലേക്കും പോകാന്‍ പാടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് ആര്‍.ജെ. ബാലാജിയുടെ വാദം.

കറുപ്പ് Photo: Screen grab/ Think Music India

കഴിഞ്ഞദിവസം വിജയ് മുഖ്യമന്ത്രിയാകുന്നതില്‍ തീരുമാനമായതോടെ കറുപ്പിന്റെ മേലെയുണ്ടായിരുന്ന അനിശ്ചിതത്വവും മാറിക്കഴിഞ്ഞു. എക്‌സില്‍ ഇപ്പോള്‍ ‘CM Thalapathy Vijay’ എന്ന ഹാഷ്ടാഗിനൊപ്പം ‘കറുപ്പന്‍ വരാര്‍’ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങിലാണ്. റിലീസിന് നാല് ദിവസം ബാക്കി നില്‍ക്കെ പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ ട്രെയ്‌ലര്‍ അനിവാര്യമാണ്.

സമീപകാലത്ത് തൊട്ടതെല്ലാം പിഴച്ച സൂര്യക്ക് ഒരു കംബാക്ക് ആവശ്യമായ അവസ്ഥയാണ് ഇപ്പോള്‍. ആര്‍. ജെ ബാലാജി കരിയറില്‍ ആദ്യമായി ഒരുക്കുന്ന മാസ് മസാല സിനിമയില്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷ മാത്രമാണ് ഉള്ളത്. തമിഴ് ഓഡിയന്‍സിനെ കൈയിലെടുക്കുന്ന തരത്തിലുള്ള സിനിമയാണെങ്കില്‍ ഗംഭീര കംബാക്ക് തന്നെയാകും കറുപ്പിലൂടെ സൂര്യ നടത്തുക.

Content Highlight: Karuppu became trending on X after Vijay’s Sworn in Ceremony announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം