ബെംഗളൂരു: വായ്പ വാങ്ങിയ തുക തിരികെ നല്‍കാത്തതിന് യുവതിയെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണാടക രാമനഗരയിലുള്ള കൊഡിഗെഹള്ളിയിലാണ് സംഭവം. 36 കാരി രാജമ്മയെയാണ് കെട്ടിയിട്ടത്.
ഹോട്ടല്‍ തുടങ്ങുന്നതിന് പല ആളുകളില്‍ നിന്നായി രാജമ്മയും മകളും 50000 രൂപ വായ്പ വാങ്ങിയിരുന്നു. ഹോട്ടല്‍ നഷ്ടത്തിലായതോടെ കടം വാങ്ങിച്ച തുക തിരിച്ചു നല്കാന് പറ്റാതെയായി.
വായ്പാകാലാവധി കഴിഞ്ഞതോടെ പണം നല്കിയവര് രാജമ്മയുടെ വീട്ടിലെത്തി തുക തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് രാജമ്മ നാടുവിടുകയായിരുന്നു.
രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച സ്ഥലത്തെത്തി ഇവരെ കൊഡിഗെഹള്ളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് പോസ്റ്റില്‍ കെട്ടിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തു.
#WATCH A woman was tied to a pole in Kodigehalli, Bengaluru, yesterday, allegedly for not repaying a loan she took. Police have arrested 7 people in connection with the incident. #Karnataka pic.twitter.com/jpwX3Cr0Gu
— ANI (@ANI) June 14, 2019
