അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന കങ്കണ റണൗത്തിന്റെ പുതിയ ചിത്രം തലൈവിയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങി. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ചാണ് കങ്കണ ജയലളിതയായി മാറിയത്. അതേസമയം കങ്കണയുടെ ലുക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും നിറയുന്നുണ്ട്.

തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു കബഡി പ്ലേയറെയാണ് കങ്കണ അവതരിപ്പിക്കുന്നത്.

DoolNews Video