ലൈക്ക പ്രൊഡക്ഷന്‍സിന്‍ന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിച്ച്, രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ചന്ദ്രമുഖി 2 റിലീസിനൊരുങ്ങുന്നു. 2023 സെപ്റ്റംബര്‍ 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും.

പി. വാസു സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ 18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടര്‍ച്ചയാണ്. രജിനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രില്‍ 14 നായിരുന്നു റിലീസ് ചെയ്തത്.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസാണ് ലൈക്ക പ്രൊഡക്ഷന്‍സ്. പി.വാസുവിന്റെ 65മാത് ചിത്രമാണ് ചന്ദ്രമുഖി 2. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണിയാണ്.

യുഗ ഭാരതി, മദന്‍ കാര്‍ക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ച ഈ ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി. മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി.എം. കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വസ്ത്രാലങ്കാരം: പെരുമാള്‍ സെല്‍വം, നീത ലുല്ല, ദോരതി. മേക്കപ്പ്: ശബരി ഗിരി. സ്റ്റില്‍സ്: ജയരാമന്‍. ഇഫക്റ്റ്‌സ്: സേതു. ഓഡിയോഗ്രഫി: ഉദയ് കുമാര്‍, നാക് സ്റ്റുഡിയോസ്. ആക്ഷന്‍: കമല്‍ കണ്ണന്‍, രവിവര്‍മ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്. പിആര്‍ഒ: ശബരി.

content highlights: Kangana Ranaut-Raghava Lawrence’s Chandramukhi 2 to hit screens this September