പാകിസ്ഥാനെതിരെ നടന്ന പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. പ്രോട്ടിയതിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ടീമിലേക്ക് മടങ്ങിയെത്തുന്നത്.

പാകിസ്ഥാനെതിരായ ടി-ട്വന്റി പരമ്പരയില്‍ ഹാംസ്ട്രിങ് പരിക്ക് കാരണമാണ് ന്യൂസിലാന്‍ഡ് നായകന്‍ മാറിനിന്നത്. ഇതിനെ തുടര്‍ന്ന് താരത്തിന് അവസാനത്തെ മൂന്ന് ടി-ട്വന്റി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരി നാലിനാണ് ആരംഭിക്കുന്നത്. നിലവിലെ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമനാണ് വില്ല്യംസണ്‍.

വില്യംസന്റെ പരിക്ക് നിസ്സാരമാണെന്ന് ന്യൂസിലന്‍ഡിന്റെ മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പ് വില്യംസണ്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

ന്യൂസിലന്‍ഡ് ടീമില്‍ വില്ല്യംസണ്‍ മാത്രമല്ല, പരിക്കില്‍ നിന്ന് മാറിനിന്ന ടോം ബ്ലണ്ടെല്‍, കെയ്ല്‍ ജാമിസണ്‍ എന്നീ മറ്റ് രണ്ട് കളിക്കാരും തിരിച്ചെത്തുന്നുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡിനെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് ടീം :

ടിം സൗത്തി, ടോം ബ്ലണ്ടെല്‍, ഡെവണ്‍ കോണ്‍വേ, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക് (രണ്ടാം ടെസ്റ്റിന് മാത്രം), ഗ്ലെന്‍ ഫിലിപ്‌സ്, റാച്ചിന്‍ രവീന്ദ്ര, മിച്ച് സാന്റ്‌നര്‍, നീല്‍ വാഗ്‌നര്‍, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്.

 

Content Highlight: Kane Williamson is back in the team