അനുഭവിച്ചവർക്ക് വാഴ 2 കണ്ണ് നിറയാതെ കാണാൻ പറ്റില്ല; ഹോസ്പിറ്റലിൽ അഭിനയിച്ച് കിടന്നിട്ടുണ്ട്: കല്യാണി പണിക്കർ
Malayalam Cinema
അനുഭവിച്ചവർക്ക് വാഴ 2 കണ്ണ് നിറയാതെ കാണാൻ പറ്റില്ല; ഹോസ്പിറ്റലിൽ അഭിനയിച്ച് കിടന്നിട്ടുണ്ട്: കല്യാണി പണിക്കർ
നന്ദന എം.സി
Tuesday, 28th April 2026, 7:28 am

മലയാളികളെ ഒരുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനിറയിപ്പിച്ചും തിയേറ്ററുകളിൽ വൻ വിജയം കുറിച്ച് മുന്നേറുന്ന ചിത്രമാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. വലിയ താരനിരയോ അമിത ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം നാലാഴ്ച്ച കഴിഞ്ഞിട്ടും ഇപ്പോഴും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്.

വാഴ2, Photo: IMDb

ഓരോ മലയാളിയുടെയും ജീവിതത്തിൽ കൂടി കടന്നുപോയ പല സന്ദർഭങ്ങളെയും വരച്ചുകാട്ടിയാണ് വാഴ 2 മുന്നോട്ട് പോകുന്നത്. സ്കൂൾ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും പരിഹാസങ്ങളും അങ്ങനെ തുടങ്ങി എല്ലാം വരച്ചുകാട്ടുന്ന ഒരു ചിത്രമാണിത്.

സ്കൂൾ കാലഘട്ടത്തിൽ ലഹരിമാഫിയയുടെ കയ്യിൽ പെടുന്നതും, നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലും പരിഹാസവും സഹിക്കാനാവാതെ വിദേശത്ത് നല്ല ജീവിതം ലഭിക്കുമെന്ന് കരുതി പഠിക്കാൻ പോകുകയും, എന്നാൽ അവിടെ ചെല്ലുമ്പോൾ ജീവിതം കൂടുതൽ ദുരിതമാകുകയും ചെയ്യുന്നു. ഇതെല്ലാം ചിത്രം വളരെ വ്യക്തമായി കാണിച്ചുതരുന്നു. ഇപ്പോഴിതാ നടി കല്യാണി പണിക്കർ യു.കെ ജീവിതം അങ്ങനെ തന്നെയാണെന്നും സിനിമ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും പറയുകയാണ്.

കല്യാണി പണിക്കർ, Photo: Instagram

‘വാഴയിൽ കാണിച്ചത് യഥാർത്ഥത്തിൽ ശരിയാണ്. അത് കണ്ടോണ്ട് നിൽക്കുമ്പോൾ നമുക്ക് ഇമോഷൻ ബ്രേക്ക് ആകും. അനുഭവിച്ചിട്ടുള്ളവർക്ക് കണ്ണ് നിറയാതെ കാണാൻ പറ്റില്ല. സത്യം പറഞ്ഞാൽ അതിനകത്ത് പനിയായിട്ട് ഹോസ്പിറ്റലിൽ പോകാൻ കഴിയാത്തതൊക്കെ ഭയങ്കര ട്രൂത്ത് ആണ്.

ബ്രീത്തിങ് ഇഷ്യൂ പോലുള്ള എന്തെങ്കിലും വന്നാൽ മാത്രമേ അവർ അവിടെ അഡ്മിറ്റ് ചെയ്യൂ. എനിക്കൊക്കെ ഫുഡ് പോയ്സൺ വന്നിട്ട് ഞാനൊക്കെ അഭിനയിച്ച് കിടന്നിട്ടുണ്ട്. അത്രയും ബുദ്ധിമുട്ടാണ് ഭയങ്കര പേടി തോന്നും ചില സമയങ്ങളിൽ.

ഇവിടെ ഹോസ്പിറ്റൽ ഉണ്ട് നഴ്സ്മാരുണ്ട് എല്ലാം ഉണ്ട്. ഇതൊക്കെ ഭാഗ്യമാണെന്ന് ഞാൻ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. അവിടെ ഒരു ജീവിതം ഒന്നും ഇല്ല ജീവിക്കുകയാണെങ്കിൽ ഇവിടെത്തന്നെ.

അലൻ ബിൻ സിറാജ്, Photo: YouTube/ Screengrab

അവിടെ വിസിറ്റ് ചെയ്ത് വരാം അല്ലാതെ ജീവിക്കാൻ കഴിയില്ല. പിന്നെ ഞാൻ ഏറ്റവും കൂടുതൽ ഫേസ് ചെയ്തത് അവിടത്തെ താമസമാണ്. രണ്ട് മാസം കഴിയുന്നതിനനുസരിച്ച് മാറണം. ഭയങ്കര പേടി പെടുത്തുന്നതായിരുന്നു അതൊക്കെ. ഫ്രീഡം ഉണ്ട് ആവശ്യത്തിൽ കൂടുതൽ പക്ഷെ ഫ്രീഡം കൊണ്ട് കാര്യമില്ല,’ കല്യാണി പറഞ്ഞു.

ഇൻസ്റ്റഗ്രാം റീൽസിലൂടെ സുപരിചിതരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlight: Kalyani panicker talk about the movie Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.