എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി എന്നാണ് സുധാകരന്‍ വേണുഗോപാലിനെ അറിയിച്ചത്.
കെ.സി. വേണുഗോപാലിനെ ഫോണില്‍ വിളച്ചു ഗുഡ് ബൈ എന്നു പറഞ്ഞ കെ. സുധാകരന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിമതരുമായി ആശയ വിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടികളുണ്ട്.
കെ. സുധാകരനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമെന്നു കരുതുന്നില്ലെന്നുമാണ് വിഷയത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ദല്‍ഹിയില്‍ വച്ച് തന്റെ അനുയായികളുമായി ബന്ധപ്പെട്ട ശേഷമാണ് സുധാകരന്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചതിന് സമാനമായ സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും സുധാകരന്‍ സ്വതന്ത്രമായി മത്സരിക്കാന്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സുധാകരന്‍. പട്ടിക പുറത്തു വന്നുകഴിഞ്ഞാല്‍ പിന്നാലെ തന്നെ പ്രതികരണമുണ്ടാകും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ. സുധാകരന് പുറമെ അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല.
Content Highlight: K. Sudhakaran reportedly leaving Congress