മലയാള സിനിമ സംവിധായകരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ജൂഡ് 2018 എന്ന ചത്രത്തിലൂടെയാണ് തന്റെ പൊട്ടന്‍ഷ്യല്‍ സിനിമാ ലോകത്തിന് മുന്നില്‍ തെളിയിക്കുന്നത്.
മലയാള സിനിമ സംവിധായകരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ജൂഡ് 2018 എന്ന ചത്രത്തിലൂടെയാണ് തന്റെ പൊട്ടന്‍ഷ്യല്‍ സിനിമാ ലോകത്തിന് മുന്നില്‍ തെളിയിക്കുന്നത്.
ഇപ്പോൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത തുടക്കം മികച്ച പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. തുടക്കം എന്ന ചിത്രം ചെയ്യാനുള്ള കാരണം തുറന്നുപറയുകയാണ് ജൂഡ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂഡ് ആന്തണി. Photo: India Today
തന്റെ ചെറുപ്പം മുതൽ കണ്ടുവളർന്ന സിനിമകൾ ലലേട്ടന്റേതാണെന്നും അന്ന് അത് മോഹൻലാൽ ആണെന്ന് തിരിച്ചറിയാത്ത പ്രായം മുതൽ സിനിമയെ സ്നേഹിച്ചത് ലാലേട്ടന്റെ സിനിമകൾ കണ്ടിട്ടാണെന്നും ജൂഡ് പറയുന്നു.
‘ഞാൻ എന്റെ ചെറുപ്പകാലം മുതൽ കാണുന്ന മലയാള സിനിമകളിൽ എല്ലാം ലാൽസാറിന്റെ സിനിമകളാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ആ കഥാപാത്രമാണോ അത് ചെയ്യുന്നത്, ആരാണ് മോഹൻലാൽ എന്നുപോലും എനിക്ക് അറിയാത്ത പ്രായത്തിൽ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, അയാളെ എനിക്കിഷ്ടപ്പെട്ടു. ഞാൻ വളർന്നപ്പോൾ അത് മോഹൻലാൽ ആണെന്ന് എനിക്ക് മനസിലായി, അദ്ദേഹം ഒരു ആക്ടർ ആണെന് എനിക്ക് മനസിലായി’ ജൂഡ് പറയുന്നു.

തുടക്കം. Photo: IMDb
അറിഞ്ഞോ അറിയാതെയോ തന്റെ ഉളിൽ സിനിമയോടുള്ള ഇഷ്ടം വളർത്തിയെടുത്തത് ലാലേട്ടൻ ആണെന്നും, അദ്ദേഹത്തിന്റെ മകളെ വെച്ച് ഒരു സിനിമ ചെയ്യാൻ അവസരം കിട്ടിയപ്പോൾ ചെയ്തതാണ് തുടക്കം എന്നും ജൂഡ് കൂട്ടിച്ചേർക്കുന്നു.
‘അറിഞ്ഞോ അറിയാതെയോ എന്റെ ഉള്ളിൽ സിനിമയോടുള്ള ഒരു ഇഷ്ടം വളർത്തിയെടുത്തത് മോഹൻലാൽ സാർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മകളെ വെച്ച് ഒരുസിനിമ ചെയ്യാൻ എനിക്ക് ഒരു അവസരം കിട്ടി. അപ്പോൾ ഞാൻ പേഴ്സണലായ് ഈ സിനിമ ചെയ്യാനുള്ള കാരണങ്ങളിൽ ഒന്ന് അതാണ്. എനിക്ക് മോഹൻലാൽ സാറിനോടുള്ള ഇഷ്ടമാണ്,’ ജൂഡ് പറയുന്നു.
മോഹൻലാലിലൂടെ മലയാള സിനിമ എങ്ങനെയാണ് എന്ന് എന്ന് കണ്ടു പഠിച്ച ഒരു ശിഷ്യൻ എന്ന നിലയിൽ തനിക്ക് അദ്ദേഹത്തിന് ഒരു ഗുരുദക്ഷിണ പോലെ ഒരു സിനിമ കൊടുത്താൽ നന്നായിരിക്കും എന്ന് കരുതിയാണ് തുടക്കം ചെയ്തത് എന്നും ജൂഡ് പറയുന്നു.
Content Highlight: Jude Anthany Joseph talks about Mohanlal