രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂവുള്ള താരമായി മാറിയ തെലുങ്ക് നടനാണ് ജൂനിയര്‍ എന്‍.ടി. ആര്‍. 1991 ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മര്‍ഷി വിശ്വമിത്ര എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെലുങ്കില്‍ വലിയ ആരാധക പിന്തുണയുള്ള നായകനടന്മാരിലൊരാളാണ്. മോഹന്‍ലാലിനൊപ്പം വേഷമിട്ട ജനതാ ഗ്യാരേജിലൂടെയും താരം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
ജൂനിയര്‍ എന്‍.ടി.ആര്‍. Photo: screen grab/ Mana stars/ youtube.com
ഇപ്പോഴിതാ കഴിഞ്ഞ ദവസം താരം പങ്കെടുത്ത ചടങ്ങില്‍ വനിതാ ദിനവുമായി ബന്ധപ്പെട്ട് താരം നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ വനിതകളുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് ക്യാംപെയ്‌നുകളുടെ ഭാഗമായ ആളെന്ന നിലയില്‍ സ്ത്രീസുരക്ഷക്ക് വേണ്ടി താങ്കള്‍ക്കെന്താണ് പറയാനുള്ളതെന്ന സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഒരു സ്ത്രീ എങ്ങനെയാണ് ട്രീറ്റ് ചെയ്യപ്പെടേണ്ടതെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം മറുപടി പറഞ്ഞ് തുടങ്ങിയത്.’എല്ലാ പുരുഷന്മാരിലും സ്ത്രീയെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം ഉണ്ടായിരിക്കേണ്ട ഒരു സുപ്രധാന സമയമാണിത്. നിങ്ങള്‍ക്കും ഇവിടെയുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാംശസകള്‍ നേരുന്നു.
ഒരു സ്ത്രീയെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് സ്‌കൂളുകളില്‍ നിന്നും പഠിപ്പിക്കുന്നതിലുപരി ഓരോരുത്തരുടെയും വീടുകളില്‍ നിന്നുമാണ് നമ്മള്‍ നമ്മുടെ മക്കള്‍ക്ക് പറഞ്ഞു നല്‍കേണ്ടത്. ഒരു രക്ഷിതാവെന്ന നിലയില്‍ എന്റെ രണ്ട് ആണ്‍കുട്ടികളും സ്ത്രീകളെ ബഹുമാനിക്കുന്നവരായി വളര്‍ന്നുവരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. എന്റെ വാക്കുകള്‍ക്ക് എനിക്ക് ഉത്തരവാദിത്തമുണ്ട്,’ താരം പറഞ്ഞു.
ആര്‍. ആര്‍. ആറിന് ശേഷം താരത്തിന്റെ വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങളായ ദേവരയും ഹിന്ദി ചിത്രമായ വാര്‍ 2 വും ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. അതേസമയം കെ.ജി.എഫിന്റെ സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഡ്രാഗണ്‍ ആണ് താരത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രം. വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മലയാളത്തിലെ യുവതാരം ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: Jr. Ntr talks about International womans day
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.