വെസ്റ്റ് ഇന്‍ഡീസ്-ഓസ്ട്രേലിയ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 188 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ ജോഷ് ഹെയ്സല്‍വുഡ് നായകന് പാറ്റ് കമ്മിന്‍സ് എന്നിവര്‍ നാലു വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
ഹെയ്സല്‍വുഡിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെ പുതിയ ഒരു നാഴികക്കല്ലിലേക്കും ഹെയ്സല്‍വുഡ് നടന്നുകയറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി 250 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ ഓസീസ് എന്ന നേട്ടമാണ് ഹെയ്സല്‍വുഡ് സ്വന്തമാക്കിയത്. 125 ഇന്നിങ്സുകളില്‍ നിന്നും 253 വിക്കറ്റുകളാണ് ഹെയ്സല്‍വുഡ് സ്വന്തമാക്കിയത്.
250 Test wickets for Josh Hazlewood, who becomes the fourth pacer in Australia’s quartet to reach the landmark 👏
Watch the wicket here: https://t.co/VoDvABNn0r (🎥 for subcontinent audiences only) #AUSvWI pic.twitter.com/hq7vB8b6h8
— ESPNcricinfo (@ESPNcricinfo) January 17, 2024
NO. 250 for Josh Hazlewood! 💛 pic.twitter.com/pNmeNOGhrr
— Cric Bug (@Smithian_here) January 17, 2024
Josh Hazlewood completed 250 wickets in Test cricket 👏 pic.twitter.com/XZfiuQ1Y1m
— Parmjeet Singh (@ParmjeetSi25214) January 17, 2024
മത്സരത്തില്‍ 15 ഓവര്‍ എറിഞ്ഞ ഹെയ്സല്‍വുഡ് 44 റണ്‍സ് വിട്ടു നല്കി കൊണ്ടാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.93 ആണ് താരത്തിന്റെ ഇക്കോണമി.
വിന്‍ഡീസ് താരങ്ങളായ കിര്‍ക്ക് മക്കെന്‍സി, അലിക്ക് അത്നാസേ, കാവേം ഹോഡ്ജ്, ജസ്റ്റിന് ഗ്രീവ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഹെയ്സല്‍വുഡ് സ്വന്തമാക്കിയത്. ഹെയ്സല്‍വുഡിന് പുറമേ നായകന് പാറ്റ് കമ്മിന്‍സും നാല് വിക്കറ്റുകള്‍ വീതി മികച്ച പ്രകടനം നടത്തി. 41 റണ്‍സ് വിട്ടുനല്‍കിയാണ് ഓസീസ് നായകന് നാലു വിക്കറ്റുകള്‍ നേടിയത്.
അതേസമയം വിന്‍ഡീസ് ബാറ്റിങ്ങില്‍ കിര്‍ക്ക് മക്കെന്‍സി 50 റണ്‍സും ഷാമര്‍ ജോസഫ് 36 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Josh Hazlewood reached 250 test wickets record.
