നീണ്ട പതിനൊന്ന് വര്‍ഷത്തെ ബാഴ്‌സലോണ ജീവിതത്തിനൊടുവില്‍ ജോര്‍ധി ആല്‍ബയും പടിയിറങ്ങുന്നു. 2024 വരെയാണ് ആല്‍ബക്ക് ബാഴ്‌സയുമായി കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണിന്റെ അവസാനത്തോടെ താരം ക്യാമ്പ് നൗ വിട്ടിറങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.