വീണ്ടും വിസ്മയിപ്പിച്ച് ജിയോഫോണ്‍. ഇനി മുതല്‍ ഫേസ്ബുക്കും ജിയോഫോണില്‍ ലഭ്യമാകും. ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കായോസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ, ന്യൂസ് ഫീഡുകള്‍, ഫോട്ടോ, പുഷ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങി എല്ലാ സവിശേഷതകളും ഇനി ജിയോഫോണിലേ ഫേസ്ബുക്കിലും ലഭിക്കും.
നേരത്തേ മുന്‍നിര സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങിയവ ജിയോഫോണില്‍ ലഭിക്കില്ലായിരുന്നു. ഫേസ്ബുക്കിനു പിന്നാലെ മറ്റു ആപ്ലിക്കേഷനുകളും താമസിയാതെ ജിയോ ഫോണിലൂടെ ലഭ്യമാകുമെന്ന് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.
ഫേസ്ബുക്ക് സേവനത്തിനായി ജിയോയുമായി പങ്കാളിത്തമുറപ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും ജിയോയിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളില്‍ ഫേസ്ബുക്കിന്റെ മികച്ച പതിപ്പ് എത്തുന്നുവെന്നത് അതിലേറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ഫേസ്ബുക്ക് മൊബൈല്‍ പാര്‍ട്ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്‌കോ വറേല പറഞ്ഞു.
