ന്യൂദല്‍ഹി: മുഹമ്മദലി ജിന്നയെ പുകഴ്ത്തി ബി.ജെ.പി എം.പി സാവിത്രി ഭായി ഫൂലെ. ജിന്ന മഹാപുരുഷനാണെന്നും സ്വാതന്ത്ര്യസമരത്തില്‍ ഏറെ സംഭാവന ചെയ്തയാളാണെന്നുമാണ് അവര്‍ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്കില്‍ നിന്നുള്ള എം.പിയാണ് സാവിത്രി ഭായി ഫൂലെ

” ജിന്ന മഹാനായ വ്യക്തിത്വമാണ്. അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് സംഭാവന നല്‍കി. അദ്ദേഹം അന്നും ഇന്നും എന്നും മഹാനായ വ്യക്തിയാണ്.” ഫൂലെ പറഞ്ഞു.


Must Read:‘മോദി ഭഗത് സിങ്ങിന് ജയിലില്‍ പൊതിച്ചോറ് എത്തിച്ചുകൊടുത്തിരുന്നുവെന്നത് എത്രപേര്‍ക്കറിയാം!’ കള്ളംപറഞ്ഞ മോദിയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ


ഇത്തരം വ്യക്തികളുടെ ചിത്രങ്ങള്‍ അനുയോജ്യമായ എല്ലായിടങ്ങളിലും സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ഫോട്ടോ വെച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധവുമായി രംഗത്തുവരികയും വലിയ അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

എന്തിനാണ് ജിന്നയുടെ ഫോട്ടോ സ്ഥാപിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് അലിഗഢ് എം.പിയും ബി.ജെ.പി നേതാവുമായ സതീഷ് ഗൗതം എ.എം.യു വൈസ് ചാന്‍സലറിന് കത്തെഴുതുകയും ചെയ്തിരുന്നു.

മെയ് 2നാണ് ജിന്നയുടെ ഫോട്ടോ നീക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ എ.എം.യു ക്യാമ്പസില്‍ അക്രമമഴിച്ചുവിട്ടത്. ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് എ.എം.യു വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.