ഇന്നാണ് ജിമ്മി നീഷം പിറന്നാള്‍ ആഘോഷിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ഓള്‍റൗണ്ടറായ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിട്ട് ഒരുപാട് പേര് രംഗത്തെത്തിയിരുന്നു.
ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ അദ്ദേഹത്തിന് പിറന്നാള്‍ ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ട്വന്റി-20യിലെ ഒരു സ്റ്റാറ്റും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.
നീഷത്തിന്റെ അന്താരാഷ്ട്ര ടി-20 സ്ട്രൈക്ക് റേറ്റ് 165 ആണെന്നും അദ്ദേഹത്തിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളത് ആകെ സൂര്യകുമാര്‍ യാദവിന് മാത്രമാണെന്നുമാണ് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ ട്വീറ്റ് ചെയ്തത്.
നീഷത്തിന്റെ ടി-20 അന്താരാഷ്ട്ര ബാറ്റിങ് സ്ട്രൈക്ക് റേറ്റ് 165.84 ആണ്. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കിടയില്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷമിന് ജന്മദിനാശംസകള്!,’ എന്നാണ് ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ് ചെയ്തത്.
ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോര്മുകളിലും എന്നും ആക്ടീവായിട്ടുള്ള് താരമാണ് നീഷം. ട്വിറ്ററിലെ അദ്ദേഹത്തിന്റെ രസകരമായ ട്വീറ്റ് ഒരുപാട് റീച്ചിലെത്താറുണ്ട്. ഇത്തവണയും അദ്ദേഹം ഒരു ഫണ്‍ ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
‘എന്തുകൊണ്ടാണ് താങ്കള്‍ ഒരു മഹത്തായ ട്വീറ്റ് നശിപ്പിച്ചത് ?? @സൂര്യ_14കുമാര്‍,’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
Why’d you have to ruin a great tweet @surya_14kumar ??? https://t.co/BaesPqJrDa
— Jimmy Neesham (@JimmyNeesh) September 17, 2022
അതേസമയം, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് നീട്ടിയ കരാര്‍ നീഷം നിരസിച്ചിരുന്നു. ജൂലൈയില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനോട് അദ്ദേഹം കരാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ന്യൂസിലാന്‍ഡ് അതിന് തയ്യാറായില്ലായിരുന്നു.

എന്നാല്‍ കോളിന് ഗ്രാന്‍ഡ്ഹോം വിരമിക്കുകയും ട്രെന്‍ഡ് ബോള്‍ട്ട് കരാര്‍ നിരസിക്കുകയും ചെയ്തപ്പോള്‍ ന്യൂസിലാന്‍ഡ് ബോര്‍ഡ് നീഷമിന് കരാര്‍ നല്കാന് തയ്യാറാകുകയായിരുന്നു. എന്നാല്‍ ക്ലബ്ബ് ക്രിക്കറ്റുകള്‍ക്ക് കരാര്‍ നല്കിയ അദ്ദേഹം ന്യൂസിലാന്‍ഡിന്റെ കരാര്‍ നിരസിക്കുകയായിരുന്നു.
എന്നാല്‍ ന്യൂസിലാന്‍ഡിന് വേണ്ടി ഇനിയും കളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Jimmy Neesham’s Reply to ESPN’s tweet for his Birthday contains Suryakumar Yadav
