ഫുട്ബോള്‍ കരിയറില്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിന്റെ കൊളംബിയന്‍ താരം ജെഫേഴ്സണ്‍ ലെര്‍മ.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കെതിരെയും, റൊണാള്‍ഡോക്കെതിരെയും കളിക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് ജെഫേഴ്സണ്‍.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് താന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമെന്നാണ് ജെഫേഴ്സണ്‍ പറഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ ഒമ്പതിന് ക്രിസ്റ്റല്‍ പാലസ് ലിവര്‍പൂളിനെ നേരിടുന്നതിന് മുന്നോടിയായാണ് താരം ഇത് പറഞ്ഞത്.
EXCLUSIVE: Jefferson Lerma weighs in on Lionel Messi vs Cristiano Ronaldo debate after facing both
Read more 👇https://t.co/uSbw33v4NQ
— talkSPORT (@talkSPORT) December 8, 2023
‘ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇവരോടൊപ്പം കളിച്ചതിലൂടെ എനിക്ക് കൂടുതല്‍ അനുഭവസമ്പത്ത് ലഭിച്ചു. ലിവര്‍പൂളിനെതിരെയുള്ള മത്സരത്തില്‍ മുഹമ്മദ് സലയെ പോലുള്ള ഒരു മികച്ച താരത്തിനെതിരെ കളിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മികച്ച കളി പുറത്തെടുത്ത് അവനെ തടയുക എന്നുള്ളതാണ്.
ഞാന്‍ നേരിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ താരം റൊണാള്‍ഡോയാണ്. റോണോ നന്നായി കഠിനാധ്വാനം ചെയ്തു അതുകൊണ്ടാണ് അവര്‍ ഫുട്ബോളില്‍ വിജയിച്ചത്,’ ജെഫേഴ്സണ്‍ മത്സരത്തിന് മുമ്പായി പറഞ്ഞു.

2015 മുതല്‍ 2018 വരെ മൂന്ന് സീസണുകളില്‍ സ്പാനിഷ് ക്ലബ്ബായ ലെവന്റെക്കുവേണ്ടി കളിക്കുന്ന സമയത്തായിരുന്നു ജെഫേഴ്സണ്‍ റൊണാള്‍ഡോക്കെതിരെ കളിച്ചിട്ടുള്ളത്. മെസിക്കെതിരെയും ലാ ലിഗയില്‍ ജെഫേഴ്സണ്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലും അര്‍ജന്റീനന്‍ സൂപ്പര്‍താരത്തിനെതിരെ ജെഫേഴ്സണ്‍ കളിച്ചിട്ടുണ്ട്.
ഈ സീസണില്‍ ക്രിസ്റ്റല്‍ പാലസിനായി 12 മത്സരങ്ങളിലാണ് ജെഫേഴ്സണ്‍ ബൂട്ട് കെട്ടിയത്. ഇതില്‍ നാല് മത്സരങ്ങള്‍ താരത്തിന് പരിക്ക് കാരണം നഷ്ടമായിരുന്നു.
Content Highlight: Jefferson Lerma reveals Cristiano Ronaldo is the toughest player he has ever faced on the football pitch.
